നീലേശ്വരം നഗരസഭ: വൈസ് ചെയർപേഴ്സ​െൻറ വാർഡിന്​ അധിക ഫണ്ട് നൽകിയെന്ന്​; കൗൺസിൽ യോഗത്തിൽ ബഹളം

നീലേശ്വരം: നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരിയുടെ ആനച്ചാൽ വാർഡിലേക്ക് അധിക ഫണ്ട് നൽകിയതായി ആരോപിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം കൊമ്പുകോർത്തു. ആനച്ചാൽ വാർഡിൽ ഓവുചാൽ നിർമാണത്തിനായി വി. ഗൗരിക്ക് 35 ലക്ഷം രൂപ അനുവദിച്ചതാണ് ബഹളത്തിന് കാരണമായത്. മറ്റ് വാർഡുകൾക്കൊന്നും നീക്കിെവക്കാതെ ശുചിത്വമിഷനിൽനിന്ന് ലഭിച്ച തുക ഒരു വാർഡിനായി അനുവദിച്ചതാണ് ബഹളത്തിന് കാരണം. വ്യാഴാഴ്ച മാധ്യമങ്ങെള അറിയിക്കാതെ ചേർന്ന കൗൺസിൽ യോഗത്തി​െൻറ 20ാമത്തെ അജണ്ട ചർച്ചക്ക് വന്നപ്പോൾ പ്രതിപക്ഷനേതാവ് എറുവാട്ട് മോഹനനാണ് വിഷയം ഉന്നയിച്ചത്. ആനച്ചാൽ വാർഡിലെ മൂന്ന് പദ്ധതികൾക്കായാണ് ഫണ്ട് അനുവദിച്ചത്. മോഹനനെ പിന്തുണച്ച് യു.ഡി.എഫ് കൗൺസിലർമാരായ എം. സാജിത, ടി.പി. ബീന, എൻ.പി. ആയിഷാബി, കെ. തങ്കമണി എന്നിവരും ഭരണപക്ഷത്തുനിന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ----------- പി. മനോഹരനും തമ്മിൽ അരമണിക്കൂറോളം വാക്കേറ്റമുണ്ടായി. കോട്ടപുറം അച്ചാംതുരുത്തി പാലം ഉദ്ഘാടനംചെയ്യുന്നതോടെ പ്രധാന റോഡായി മാറുന്നതുകൊണ്ടാണ് ഇത്രയും തുക ഒരുമിച്ച് അനുവദിച്ചതെന്ന് അധ്യക്ഷൻ ചെയർമാൻ കെ.പി. ജയരാജൻ മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള ചില ഭരണപക്ഷ കൗൺസിലർമാർ മൗനം പാലിച്ചത് ശ്രദ്ധേയമായി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക 2013 മുതൽ 2017 വരെയുള്ള വർഷങ്ങളിലെ വാടകക്കൊപ്പം ഈടാക്കിയ സേവനനികുതി സെൻട്രൽ എക്സൈസ് വിഭാഗത്തിൽ നൽകിയതി​െൻറ റിട്ടേൺ ഫയൽചെയ്യുന്നതിൽ കാലതാമസം വന്നതിനാൽ 1,40,000 രൂപ പിഴയായി ഒടുക്കുന്നതിന് വന്ന വിഷയം ചർച്ചയായപ്പോൾ പ്രസ്തുത തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനിൽനിന്നുതന്നെ ഈടാക്കാൻ തീരുമാനിച്ചു. ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.