പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി 23ന് മാഹിയിൽ

മാഹി: ഒരുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി 23ന് മാഹിയിലെത്തും. രാവിലെ ഒമ്പതിന് മാഹി റെയിൽവേ സ്റ്റേഷനിൽ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രി മല്ലാഡി കൃഷ്ണറാവുവിനെയും സ്വീകരിക്കും. 10ന് മാഹി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർ കെ. കരുണാകരൻ അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. 11.30ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ തലശ്ശേരി-മാഹി ബൈപാസിലെ മാഹിയിലെ ഭൂവുടമകളും കർമസമിതിയും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സ്വീകരണത്തിനുശേഷം ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിൽ സംബന്ധിക്കും. 2.30ന് രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജി​െൻറ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കും. 3.30ന് സുധാകരൻ മെമ്മോറിയൽ ഫുട്ബാൾ കോച്ചിങ് കേന്ദ്രം സന്ദർശിക്കും. വൈകീട്ട് നാലിന് മാഹി മൈതാനത്തിനുസമീപം തുടങ്ങുന്ന കമ്യൂണിറ്റി ഡയാലിസിസ് സ​െൻറർ ഉദ്ഘാടനം. ആറുമണിയോടെ പുതുച്ചേരിയിലേക്ക് തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.