തലശ്ശേരി: ധർമടം െഎലൻഡ് കാര്‍ണിവൽ വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനംചെയ്യും. ധർമടം ഗ്രാമപഞ്ചായത്ത്് പ്രസിഡൻറ് ബേബി സരോജം അധ്യക്ഷതവഹിക്കും. ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് മുഖ്യാതിഥിയാവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹന നയിക്കുന്ന ഇശല്‍സന്ധ്യ, കരോക്കെ മത്സരം, തന്‍സീര്‍ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന ഗാനമേള, ഫാഷന്‍ഷോ എന്നിവ അരങ്ങേറും. വാർത്തസമ്മേളനത്തില്‍ വിമല്‍പ്രസാദ്, ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.