സുവര്‍ണസംഗമത്തിന്​ ഇന്ന്​ തുടക്കം

തലശ്ശേരി: കഴിഞ്ഞുപോയ വിദ്യാലയജീവിതത്തി​െൻറ ഓര്‍മ പുതുക്കലിന് മുബാറക്ക് ഓള്‍ഡ് ഹയര്‍സെക്കൻഡറി സ്റ്റുഡൻറ്സ് അസോസിയേഷന്‍ വേദിയൊരുക്കുന്നു. 2000 മുതല്‍ 2017 വരെ മുബാറക്ക് ഹയർസെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികളാണ് ഒരിക്കല്‍കൂടി സംഗമിക്കാനൊരുങ്ങുന്നത്. മൂന്നുദിവസങ്ങളിലായി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഉച്ചക്ക് 2.30ന് ഫുഡ് ഫെസ്റ്റിവലിലൂടെ പരിപാടികൾ ആരംഭിക്കും. മൂന്നരക്ക് മെഹന്ദി മത്സരം. 24ന് കായികമത്സരങ്ങൾ. 25ന് ക്രിസ്മസ് ദിനത്തില്‍ സുവർണസംഗമത്തിന് സ്കൂൾ സാക്ഷ്യം വഹിക്കും. പൂർവവിദ്യാർഥികളും പൂർവാധ്യാപകരും പെങ്കടുക്കും. മുബാറക്ക് മാനേജ്‌മ​െൻറ് കമ്മിറ്റി പ്രസിഡൻറ് സി. ഹാരിസ് ഹാജി ഉദ്ഘാടനംചെയ്യും. മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ വിശിഷ്ടാതിഥിയാകും. പരിപാടി വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ പര്‍വേസ് ഇലാഹി, അസോസിയേഷൻ പ്രസിഡൻറ് തഫ്‌ലീം മാണിയാട്ട്, ടി.പി. ദില്‍ഷാദ്, എം.എ.പി. ഷൗലാദ്, അഫ്‌സല്‍ മട്ടാമ്പ്രം, ഫഹദ് പുനത്തിൽ, ഇജാസ്, ജംഷീര്‍ മഹമൂദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.