കെ.വി. മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തളിപ്പറമ്പ്: മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കെ.വി. മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ജയിംസ് മാത്യു എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, കോഴിക്കോട് ജില്ല ജഡ്ജി കെ. സോമൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, സി.പി.ഐ നേതാവ് എ.ആർ.സി. നായർ, ബി.ജെ.പി നേതാവ് ടി.ടി. സോമൻ, സി.എം.പി നേതാവ് സി.എ. അജീർ, സി.ഡി.എം.ഇ.എ പ്രസിഡൻറ് കെ. അബ്ദുൽ ഖാദർ, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, വെൽഫെയർ പാർട്ടി നേതാവ് സൈനുദ്ദീൻ കരിവെള്ളൂർ, ജനതാദൾ (യു) നേതാവ് കെ.വി. ജനാർദനൻ, വ്യാപാരി നേതാക്കളായ കെ.എസ്. റിയാസ്, കെ.എം. ലത്തീഫ്, സർസയ്യിദ് കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ്, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.