പൈതൃക ടൂറിസ ഗ്രാമം പദ്ധതി അവലോകന യോഗം: പയ്യന്നൂരിൽ കൂടുതല്‍ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും -മന്ത്രി പയ്യന്നൂര്‍:- പയ്യന്നൂര്‍ പൈതൃക ടൂറിസ ഗ്രാമം പദ്ധതി അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് വെര്‍ച്വല്‍ ക്ലാസ് റൂമില്‍ ചേര്‍ന്നു. വടക്കെ മലബാറിലെ ടൂറിസം പദ്ധതികള്‍ക്ക് സർക്കാർ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും പയ്യന്നൂരിലെ ടൂറിസം രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തിൽ വ്യക്തമാക്കി. സി. കൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദന്‍, കാങ്കോല്‍ -ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ്, ആര്‍ക്കിടെക്റ്റ് മധുകുമാര്‍, ജില്ല ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി അവസാന ഘട്ടത്തിലെത്തിയതായും മീന്‍കുഴി വാട്ടര്‍ റിക്രിയേഷന്‍ പദ്ധതി ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും ജില്ല ടൂറിസം ഡയറക്ടര്‍ ഗിരീഷ് യോഗത്തെ അറിയിച്ചു. ആർക്കിടെക്റ്റ് മധുകുമാര്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.