കാഷ് അവാർഡ്​ നൽകി

വളപട്ടണം: വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ പ്ലൈവുഡ്‌സ് ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്കുള്ള കാഷ് അവാർഡും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് മുൻ എം.ഡിയായ പി.കെ. മുഹമ്മദി​െൻറ പേരിലുള്ള മൊമേൻറായും വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദ് അഷ്‌റഫ് വിതരണംചെയ്തു. എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് എളയടത്ത് അഷ്‌റഫ് അധ്യക്ഷതവഹിച്ചു. സൊസൈറ്റി സെക്രട്ടറി സുജന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സി.ടി. അമീർ അലി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.