എസ്​.ബി.ഐക്കു മുന്നിൽ സായാഹ്ന ധർണ

ഇരിട്ടി: വായ്പ തിരിച്ചടവ് റിലയന്‍സിനെ ഏൽപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനവും എസ്.ബി.ഐ ഇരിട്ടി ബ്രാഞ്ചിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മയും നടത്തി. ഇന്ത്യന്‍ നഴ്‌സസ് പാരൻറ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ഡോ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ഒരു കര്‍ഷക​െൻറയും വായ്പ റിലയന്‍സ് അടക്കമുള്ള ഗുണ്ടാ കോര്‍പറേറ്റുകളെക്കൊണ്ട് ഈടാക്കാനോ ജപ്തി ചെയ്യാനോ അനുവദിക്കുകയില്ലെന്ന് യോഗം പ്രതിജ്ഞയെടുത്തു. ജില്ല പ്രസിഡൻറ് സിബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തിരുവെള്ളൂര്‍ മുരളി, മേരി അബ്രാഹം, ബിനോയി തോമസ്, രാജീവന്‍ കോളയാട്, ഹംസ പുള്ളാട്ടില്‍, ടി.ടി.ബേബി, കുര്യാക്കോസ് ആയത്തുംകുടി, ജിമ്മി ഉളിക്കല്‍, കോയ ഹാജി, ജോണ്‍ മുല്ലപ്പള്ളി, ജോര്‍ജ് വെട്ടിക്കാട്ടില്‍, മാത്യു അരിശ്ശേരി, ലാലി സെബാസ്റ്റ്യന്‍, ജോര്‍ജ് പൂന്തോട്ടം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.