മലയോര ജലസുരക്ഷ യജ്ഞം: ജലസുരക്ഷക്കായി ജനം കൈകോർത്തു

കേളകം: കേളകം ഗ്രാമ പഞ്ചായത്ത് ജലസുരക്ഷ ദിനത്തി​െൻറ ഭാഗമായി പഞ്ചായത്ത് അംഗങ്ങളുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ തടയണകൾ നിർമിച്ചു. കുടിവെള്ള സ്രോതസ്സുകളായ ചീങ്കണ്ണിപ്പുഴക്കും ബാവലിപ്പുഴക്കും പ്രധാന കൈത്തോടുകൾക്കുമാണ് തടയണകൾ നിർമിച്ചത്. കേളകം വില്ലേജ് ഒാഫിസിനു സമീപം ബാവലിപ്പുഴയിൽ തടയണ നിർമിച്ച് സണ്ണി ജോസഫ് എം.എൽ.എ ജലസുരക്ഷ ദിനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസ് നടപ്പുറം, പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്, ശാന്ത രാമചന്ദ്രൻ, ജോയി വേളുപുഴ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് പൗലോസ് കൊല്ലുവേലിൽ, മേഖല പ്രസിഡൻറ് ജോസ് വാത്യാട്ട്, ചേംബർ ഓഫ് കേളകം പ്രസിഡൻറ് ജോർജുകുട്ടി വാളുവെട്ടിക്കൽ, സെക്രട്ടറി ബിനു ആൻറണി, ഷാജി മലബാർ, ജോസഫ് പാറയ്ക്കൽ, വർഗീസ് കാടായം, വി.ആർ. ഗിരീഷ്, ബിേൻറാ സി. കറുകയിൽ തുടങ്ങിയവർ നേതൃത്വം നൽകി. കേളകം വാർക്കപ്പാലത്തിനു സമീപം ബാവലിപ്പുഴയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജാൻസി നെടുംകല്ലേൽ, മുൻ മെംബർ എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ, പ്രേംദാസ് മോനായി, പാനൂസ് ചീരമറ്റം, റോയി കളത്തനാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി. ചെട്ടിയാംപറമ്പ് പൂക്കുണ്ട് ആദിവാസി കോളനിക്ക് സമീപം ചീങ്കണ്ണിപ്പുഴയിൽ ആറളം വന്യജീവി സങ്കേതം അസി. വാർഡൻ വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ. മനോജ് ഒറ്റപ്ലാക്കൽ ,വാർഡ് മെംബർ തോമസ് കണിയാഞ്ഞാലിൽ, സനീഷ് തുണ്ടുമാലിൽ, ലീലാമ്മ അടപ്പൂർ, ഉഷ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. വളയംചാലിൽ വാർഡ് മെംബർ മനോഹരൻ മരാടിയുടെ നേതൃത്വത്തിൽ ചീങ്കണ്ണിപ്പുഴക്കും ബാവലിപ്പുഴക്കും കുറുകെ തടയണ നിർമിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ വർഗീസ് ജോസ് നടപ്പുറം ഉദ്ഘാടനം ചെയ്തു. --------------കെ.എം. ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി. മഞ്ഞളാംപുറം ചെറുവാര തോടി​െൻറ വിവിധയിടങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണ​െൻറ നേതൃത്വത്തിൽ തടയണ നിർമിച്ചു. പി.എൻ. രമണൻ, ഫാ.ജോജോ തകടിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.