ജില്ല പദ്ധതി: ഉപസമിതികൾ റിപ്പോർട്ട്​ അവതരിപ്പിച്ചു

കണ്ണൂർ: ജില്ല പദ്ധതിയുടെ കരട് പൂർത്തീകരണത്തി​െൻറ ഭാഗമായി ഉപസമിതികൾ റിപ്പോർട്ട് അവതരിപ്പിച്ചു. 18 ഉപസമിതികളാണ് കരട് റിപ്പോർട്ട് അവതരിപ്പിച്ചത്. കില ഡയറക്ടർ ജോയ് എളമൺ, സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗങ്ങളായ പി.ടി. അബ്്ദുൽ ലത്തീഫ്, കെ.കെ ജനാർദനൻ, എൻ. ജഗജീവൻ, പി.വി. പത്മനാഭൻ, പി.സി. രവീന്ദ്രൻ, ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഉപസമിതികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പദ്ധതികൾ വിശകലനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ജയബാലൻ, ടി.ടി. റംല, കെ. ശോഭ, വി.കെ. സുരേഷ് ബാബു, ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂൽ, ജില്ല ആസൂത്രണ സമിതിയംഗം കെ.വി. ഗോവിന്ദൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, ഉപസമിതി ചെയർപേഴ്സന്മാർ, വൈസ് ചെയർപേഴ്സന്മാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.