തളിപ്പറമ്പ്: ആറു പതിറ്റാണ്ടിലേറെ തളിപ്പറമ്പിെൻറ രാഷ്ട്രീയ- വിദ്യാഭ്യാസ--സാംസ്കാരിക-സേവന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് വിടചൊല്ലാനെത്തിയത് ആയിരങ്ങൾ. മരണ വാർത്തയറിഞ്ഞതു മുതൽ കെ.വിയുടെ ഭൗതികശരീരം പൊതുദർശനത്തിനുവെച്ച ഫാറൂഖ് നഗറിലെ മകളുടെ വീട്ടിലേക്കും വ്യാഴാഴ്ച രാവിലെ മുതൽ പൊതുദർശനത്തിനുവെച്ച മകെൻറ വീട്ടിലേക്കും ഒഴുകിയെത്തിയത് ജീവിതത്തിെൻറ നാനാതുറകളിൽപ്പെട്ടവർ. പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ 30ഓളം തവണയാണ് ജനാസ നമസ്കാരം നടന്നത്. കെ.വി ചെയ്ത സേവനങ്ങൾ നിസ്തുലമാെണന്നും ഇവിടെ തലപൊക്കിയ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, പൊതുസ്ഥാപനങ്ങൾ, പാർട്ടി ഓഫിസുകൾ എന്നിവയുടെയൊക്കെ പിറകിൽ കെ.വിയുടെ പ്രയത്നമുെണ്ടന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. നിസ്വാർഥ നേതാവിനെയാണ് നഷ്ടപ്പെട്ടത്. കെ.വിയുമായുള്ള ആത്മബന്ധം 16 വയസ്സിൽ തുടങ്ങിയതാണ്. സർ സയ്യിദ് കോളജിൽ ലോക്കൽ ഗാർഡിയനായിരുന്നു. എെൻറ വലിയ ഗുരുനാഥനാണ് കെ.വിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ ജയിംസ് മാത്യു, കെ.എം. ഷാജി, സണ്ണി ജോസഫ്, ഇ.പി. ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മുൻ മന്ത്രി കെ.പി. മോഹനൻ, മുൻ എം.എൽ.എ സി.കെ.പി. പത്മനാഭൻ, കോൺഗ്രസ് നേതാക്കളായ പി. രാമകൃഷ്ണൻ, ജോഷി കണ്ടത്തിൽ, സോണി സെബാസ്റ്റ്യൻ, പ്രഫ. എ.ഡി. മുസ്തഫ, റിജിൽ മാക്കുറ്റി, കോഴിക്കോട് ജില്ല ജഡ്ജി കെ. സോമൻ, മുസ്ലിം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, ഇബ്രാഹീം കുട്ടി തിരുവട്ടൂർ, ടി.പി. മമ്മു, ടി.പി.വി. കാസിം, പി.കെ. സുബൈർ, പി.വി. സൈനുദ്ദീൻ, എം.സി. ഖമറുദ്ദീൻ, പി. സാജിത, സി.പി.എം നേതാക്കളായ ടി.കെ. ഗോവിന്ദൻ, കെ. കുഞ്ഞപ്പ, കെ. ബാലകൃഷ്ണൻ നമ്പ്യാർ, കെ. മുരളീധരൻ, കെ. സന്തോഷ്, റംല പക്കർ, ബി.ജെ.പി നേതാക്കളായ എ.പി. ഗംഗാധരൻ, എൻ.കെ.ഇ. ചന്ദ്രശേഖരൻ, സി.പി.ഐ നേതാക്കളായ എ.ആർ.സി. നായർ, വേലിക്കാത്ത് രാഘവൻ, വി.വി. കണ്ണൻ, സി.എം.പി നേതാക്കളായ സി.എ. അജീർ, സി.കെ. നാരായണൻ, കേരള കോൺഗ്രസ് നേതാക്കളായ പി.ടി. ജോസ്, ജോയി കൊന്നക്കൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്.കെ. ആബിദ (മാടായി), ഐ.വി. നാരായണൻ (കുറുമാത്തൂർ), എ. രാജേഷ് (പരിയാരം), ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുനീറ പാറോൽ, വ്യാപാരി നേതാവ് ദേവസ്യ മേച്ചേരി, പ്രസ്ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, പി.പി. ഉമ്മർ മുസ്ലിയാർ, പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ അരിയിൽ, മുഹമ്മദ് ദാരിമി, ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, എൻ.ജി.ഒ നേതാവ് രാജേഷ് ഖന്ന എന്നിവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.