കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷനൽ ഹോമിൽ ജയിൽക്ഷേമ ദിനാഘോഷത്തിെൻറ സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയിൽ അന്തേവാസി വരച്ച മന്ത്രിയുടെ പോർേട്രറ്റ് സമ്മാനിച്ചു. കണ്ണൂർ കോർപറേഷൻ വികസന സ്ഥിരം സമിതി ചെയർമാൻ സി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. സിനിമ, സീരിയൽ താരം ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഉത്തരമേഖല ഡി.ഐ.ജി സാം തങ്കയ്യൻ, ഉത്തരമേഖല റീജനൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷ്, ജില്ല ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ, കണ്ണൂർ സ്പെഷൽ സബ്ജയിൽ സൂപ്രണ്ട് എം.വി. രവീന്ദ്രൻ, കെ.ജെ.ഇ.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ. വിനോദൻ, കെ.ജെ.എസ്.ഒ.എ ഉത്തരമേഖല പ്രസിഡൻറ് കെ.പി. സജേഷ്, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് സമ്മാനാർഹരായ അന്തേവാസികളുടെ കലാപരിപാടികൾ, മാജിക് ഷോ, പല്ലവി ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറി. ജയിൽ അന്തേവാസികൾ വരച്ച ചിത്ര, ശിൽപ പ്രദർശനം ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.