കണ്ണൂര്‍: ഡിഫറൻറ്ലി ഏബ്ള്‍ഡ് പേര്‍സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷെൻറ (ഡി.എ.ഡബ്ല്യു.എഫ്) ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിെൻറ ഭാഗമായി ഭിന്നശേഷിക്കാര്‍ കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സ്വാവലംഭന്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുക, ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ എല്ലാ ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തുക, ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ക്ക് ചരക്കു സേവന നികുതി ഒഴിവാക്കുക, നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും നാലു ശതമാനം സംവരണമേർപ്പെടുത്തുക, പെട്രോൾ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.വി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ. വിജയന്‍, കെ. രാധ, എം.എം. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ടി. ജയകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.