നൃത്തവേദിയിലെ മിന്നുംതാരം കലാതിലക പട്ടത്തിനരികെ

പരിയാരം: പരിയാരത്ത് നടക്കുന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും നേടിയ പാലക്കാട് ശാന്തിഗിരി ആയുർവേദ കോളജിലെ എം.ആർ. അഞ്ജനയാണ് മേളയിലെ താരമായത്. സ്കൂൾതലം മുതൽ നൃത്തവേദികളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ജന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വ്യക്തിഗത ചാമ്പ്യൻപട്ടം ചൂടിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന സംഘനൃത്തത്തിലും അഞ്ജന മാറ്റുരക്കുന്നുണ്ട്. കോഴിക്കോട് ചേവായൂർ സ്വദേശിയും മലാപ്പറമ്പ് കെ.ഡി.സി ബാങ്ക് ജീവനക്കാരനുമായ എം. മുരളീധര​െൻറയും എൻ. രത്നകുമാരിയുടെയും മകളാണ്. റെഡ് എഫ്.എം ആർ.ജെ അഭിനവ് സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.