തലശ്ശേരി: പാനൂർ ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ഡിസംബർ 22 മുതൽ 31 വരെ കതിരൂർ ഇ.എം.എസ് സ്മാരക സ്റ്റേഡിയത്തിൽ കാർഷിക വിപണന മേള 'കതിർ 2017' സംഘടിപ്പിക്കുമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല, കൃഷി അസി. ഡയറക്ടർ ഡോ. കമലം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട് അഞ്ചിന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മേള ഉദ്ഘാടനം ചെയ്യും. കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യംവെച്ചുള്ള 40ഒാളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. എല്ലാ ദിവസവും കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും നടക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വാണിജ്യ വിപണന സ്റ്റാളുകളും മേളയിലുണ്ടാവും. ഫ്ലവർഷോ, അമ്യൂസ്മെൻറ് പാർക്ക്, ഫുഡ്കോർട്ട് എന്നിവയും ഏർപ്പെടുത്തും. സിനിമ, സീരിയൽ താരങ്ങളുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ കലാവിരുന്നും സംഘടിപ്പിക്കും. കുടുംബശ്രീ, അംഗൻവാടി കലോത്സവങ്ങളും കാർഷിക മത്സരങ്ങളും നടക്കും. ഡിസംബർ 31ന് മെഗാഷോയോടുകൂടി മേള സമാപിക്കും. പരിപാടിക്ക് മുന്നോടിയായി 22ന് വൈകീട്ട് നാലിന് വേറ്റുമ്മലിൽനിന്നും പ്രദർശന നഗരിയിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കും. പാനൂർ േബ്ലാക്ക് പഞ്ചായത്തിന് കീഴിലെ നാല് ഗ്രാമപഞ്ചായത്തുകളെ പെങ്കടുപ്പിച്ചാണ് േഘാഷയാത്ര. ഏറ്റവും നന്നായി ഘോഷയാത്രയിൽ അണിനിരക്കുന്ന പഞ്ചായത്തിന് സമ്മാനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, സംഘാടകസമിതി കൺവീനർ കെ.വി. പവിത്രൻ, പാനൂർ േബ്ലാക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി. സുഭാഷ്, എൻ. സന്തോഷ് കുമാർ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സനൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.