ധര്‍ണ നടത്തി

മട്ടന്നൂര്‍: പഴശ്ശി പദ്ധതിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കീച്ചേരി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പഴശ്ശി ഇറിഗേഷന്‍ ഓഫിസിലേക്ക് ധർണ നടത്തി. പഴശ്ശി ഡാമിന് സമീപമുള്ള ഓഫിസിനു മുന്നിലാണ് ധർണ നടത്തിയത്. കെ. മജീദ് ഉദ്ഘാടനം ചെയ്തു. സി.പി. റഫീഖ്, സി.പി. സജീര്‍, പി. താഹ, പി. മുനീര്‍, പി. കാദര്‍, കെ. നൗഫല്‍, പി. നൗഫല്‍ എന്നിവര്‍ സംസാരിച്ചു. അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയുക, കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തരത്തില്‍ ഡാം തുറന്ന് കനാലിലേക്ക് വെള്ളം വിടുക, കനാലിലും പരിസരത്തുമുള്ള അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് നീക്കുക, കനാലി​െൻറ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ധർണ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.