20.8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: 20.8 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആയിക്കര സ്വദേശി സി.സി. സജീർ, കണ്ണൂർ സിറ്റി സ്വദേശി റയിഷാദ് എന്നിവരെയാണ് പിടികൂടിയത്. ജില്ല പൊലീസ് സൂപ്രണ്ട് ജി. ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താവക്കര പുതിയ ബസ്സ്റ്റാൻഡിൽനിന്നാണ് ഇരുവരെയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് വിതരണ സംഘത്തിലെ മുഖ്യ കണ്ണിയാണ് സജീറെന്ന് പൊലീസ് അറിയിച്ചു. ആന്ധ്രയിൽനിന്ന് വൻ തോതിൽ കഞ്ചാവ് വരുന്നുവെന്ന വിവരം പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പുതിയ ബസ്സ്റ്റാൻഡിൽ രണ്ട് ദിവസമായി ഷാഡോ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. കഞ്ചാവ് കൈമാറുന്നതിന് സജീറും കൂട്ടാളിയുമെത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. കൊച്ചുണ്ണി എന്ന് വിളിക്കുന്ന സജീർ ആന്ധ്രപ്രദേശിൽനിന്ന് നേരിട്ട് കഞ്ചാവ് ഇറക്കുമതി ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പ് ആന്ധ്രപ്രദേശിൽ കഞ്ചാവ് വാങ്ങാനായി പോയ സജീറും കൂട്ടാളികളും സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിൽ സജീർ 10 മാസം ജയിലിൽ കഴിഞ്ഞിരുന്നു. ഇത്തവണ കണ്ണൂരിൽ 30 കിലോ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും കുറെ വിറ്റിട്ടുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ബസിലാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ പറെഞ്ഞങ്കിലും കാറിലാണ് എത്തിച്ചതെന്ന വിവരത്തെ തുടർന്ന് കാർ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.