റോഡ്​ ഉപരോധിച്ചു

കണ്ണൂർ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ കണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാർ കാൽെടക്സിൽ ദേശീയപാത ഉപരോധിച്ചു. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധിച്ചത്. കെ.എസ്.എസ്.പി.യു സംസ്ഥാന രക്ഷാധികാരി സി.പി. നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഒാർഗനൈസേഷൻ ജില്ല പ്രസിഡൻറ് എം.വി. ബാലൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാമചന്ദ്രൻ, പി. പ്രേമരാജൻ, കെ.കെ. പത്മനാഭൻ, കെ.വി. നാരായണൻ, ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.