കെ.വി. മുഹമ്മദ് കുഞ്ഞി മാസ്​റ്ററുടെ നിര്യാണത്തിൽ അനുശോചനം

തളിപ്പറമ്പ്: തളിപ്പറമ്പി​െൻറ വികസനത്തിന് ദിശാബോധം നൽകിയ നിസ്വാർഥ രാഷ്ട്രീയത്തി​െൻറ മാതൃകയും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹനീയ വ്യക്തിത്വവുമായിരുന്നു കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്ററെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അനുശോചിച്ചു. കെ.വിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുസ്ലിം ലീഗ് നേതാവെന്ന നിലയിൽ തളിപ്പറമ്പ് മേഖലയിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതൃത്വമായാണ് കെ.വി പ്രവർത്തിച്ചിരുന്നത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നടത്തിയ സേവനവും പ്രവർത്തനങ്ങളും എല്ലാ കാലത്തും അനുസ്മരിക്കപ്പെടുമെന്നും ജയരാജൻ പറഞ്ഞു. കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയും കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേർസ് ജില്ല കമ്മിറ്റിയും സർ സയ്യിദ് കോളജ് യൂനിറ്റ് കമ്മിറ്റിയും അനുശോചിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് നൗഷാദ് ബ്ലാത്തൂരും ടിമ്പർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എച്ച്. മുനീറും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.