കോട്ടയംപൊയിലിൽ ബൈക്കപകടം; വിദ്യാർഥി മരിച്ചു

തലശ്ശേരി: കലുങ്കിലിടിച്ച് നിന്ത്രണംവിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. കൂടെയുള്ള രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പാട്യം പി.കെ ഹൗസിൽ പ്രദീപ​െൻറയും ഷീബയുെടയും മകൻ പ്രണവാണ് (18) മരിച്ചത്. പത്തായക്കുന്ന് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഷിനോദി​െൻറ മകൻ നവരംഗിനെ (15) സാരമായ പരിേക്കാടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പത്തായക്കുന്ന് കണ്ട്യൻഹൗസിൽ പുരുഷുവി​െൻറ മകൻ നിഖിലിനെ (16) തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ കോട്ടയംപൊയിലിന് സമീപം കുന്നിനുമീത്തൽ വളവിൽ ബുധനാഴ്ച രാത്രി ഒമ്പേതാടെയാണ് അപകടം. തലശ്ശേരി ഭാഗത്തുനിന്ന് പൂക്കോട്ടേക്ക് പോവുകയായിരുന്നു. തലയിടിച്ചുവീണ പ്രണവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സമീപവാസികളാണ് മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.