ബാറിനെതിരായ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം

മംഗളൂരു: ദൂരപരിധി ലംഘിച്ച് പ്രവർത്തനം ആരംഭിച്ച ബാർ -ഹോട്ടലിനെതിരെ മംഗളൂരു കുണ്ടിക്കാൻ സ​െൻറ് ആൻസ് സ്കൂൾ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് എസ്.ഐ.ഒ പിന്തുണ പ്രഖ്യാപിച്ചു. ജില്ല പ്രസിഡൻറ് കെ.പി. താഹ ഇസ്മായിൽ, ജില്ല കാമ്പസ് സെക്രട്ടറി അഫ്നാൻ ഹസൻ എന്നിവർ സമരം ചെയ്യുന്ന വിദ്യാർഥികളെ സന്ദർശിച്ച് അഭിവാദ്യം അർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിയിൽ ലഹരി വിൽപന പാടില്ലെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കപ്പെട്ടുവെന്ന് ഇസ്മായിൽ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാന്ത, കറസ്പോണ്ടൻറ് സിസ്റ്റർ ശാന്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.