തൊഴിൽ മേളയില്‍ ഇരുന്നൂറോളം പേര്‍ക്ക് പ്ലേസ്‌മെൻറ്​

കാസർകോട്: വ്യാവസായിക പരിശീലന വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നടന്ന തൊഴില്‍ മേളയില്‍ ജോലി തേടിയെത്തിയത് അറന്നൂറോളം ഉദ്യോഗാര്‍ഥികള്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നാല്‍പതോളം സ്ഥാപനങ്ങൾ പങ്കെടുത്ത മേളയില്‍ ഇരുന്നൂറോളം ട്രെയിനികള്‍ക്ക് പ്ലേസ്‌മ​െൻറ് മുഖേന ജോലി ലഭിക്കുന്നതിന് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. വിദഗ്ധ തൊഴില്‍മേഖലക്ക് വൈദഗ്ധ്യമുള്ള തൊഴില്‍സേന എന്ന ആശയവുമായി 'സ്‌പെക്ട്രം 2' എന്ന പേരില്‍ നടത്തിയ മേളയിൽ ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളിൽ ‍(എന്‍.സി.വി.ടി/എസ്.സി.വി.ടി) നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളാണ് പങ്കെടുത്തത്. ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജി, വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ റീജനല്‍ ജോ. ഡയറക്ടര്‍ സുനില്‍ ജേക്കബ്, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് കെ.പി. ശിവശങ്കരന്‍, ജില്ല വ്യവസായ പരിശീലന കേന്ദ്രം ജനറല്‍ മാനേജര്‍ എം.പി. അബ്ദുറഷീദ്, ജില്ല എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ കെ. അബ്ദുറഹ്മാന്‍കുട്ടി, കാസര്‍കോട് ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ് പി.വി. ചിത്രാംഗദന്‍, ജില്ലയിലെ വിവിധ ഐ.ടി.ഐ പ്രിൻസിപ്പൽമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.