പാനൂർ നഗരസഭായോഗം

പാനൂർ: ഗെയിൽ പദ്ധതിപ്രദേശത്തെ ജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പാനൂർ നഗരസഭാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിലർമാരായ മഠപ്പുര ചന്ദ്രൻ, വി. ഹാരിസ് എന്നിവർ വിഷയം കൗൺസിലി​െൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. നഗരസഭയിലെ 3, 4, 5 വാർഡുകളിലൂടെയാണ് പദ്ധതി പൈപ്പ് പോകുന്നത്. തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് 14 ലക്ഷം രൂപയുടെ ടെൻഡർ നടപടിയായി. തെരുവുവിളക്കുകൾക്ക് പുതിയ ലൈൻ വലിക്കുന്നതിന് 18 ലക്ഷം കെ.എസ്.ഇ.ബിക്ക് കൈമാറാനും തീരുമാനമായി. മാലിന്യ സംസ്കരണകേന്ദ്രം പദ്ധതി കൂടുതൽ ചർച്ചകൾക്കായി മാറ്റി. നഗരസഭയിലെ നിർവഹണ ഉദ്യോഗസ്ഥർ പദ്ധതിനിർവഹണം തടസ്സപ്പെടുത്തുന്നതായി യോഗത്തിൽ പരാതിയുയർന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് ആക്ഷേപം ഉയർന്നത്. ഈ ഉദ്യോഗസ്ഥരെ അടുത്ത കൗൺസിൽ യോഗത്തിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.