തളിപ്പറമ്പ്: പുസ്തകങ്ങളും വായനയും മരിക്കാൻ പോകുന്നുെവന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേെറയായി. എന്നാൽ, ഇവ മരിച്ചിട്ടില്ലെന്നതിെൻറ തെളിവാണ് ലോകത്തിെൻറ നാനാഭാഗത്തും പുതുതായി പുസ്തക പ്രസിദ്ധീകരണ ശാലകൾ വരുന്നതെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. സർ സയ്യിദ് കോളജ് സുവർണ ജൂബിലി ആലോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി കേൾക്കുന്ന മറ്റൊരു പല്ലവിയാണ് അച്ചടി മീഡിയ നശിച്ചെന്നും ഇനി ഇലക്ട്രോണിക്സ് ബുക്സിെൻറ കാലമാണെന്നും. എന്നാൽ, ഇതും ശരിയല്ല. അച്ചടി പ്രസിദ്ധീകരണങ്ങൾ ഇനിയുള്ള കാലത്തും ഉണ്ടാവുമെന്ന് തീർച്ചയാണ്. പഴയ രീതിയിലുള്ള വിദ്യാഭ്യാസ രീതിയും പുസ്തകങ്ങളും മാറി പോവുകയെന്നത് അൽപംപോലും ആശാസ്യമല്ലെന്നും പത്മനാഭൻ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ ഖാദർ, മഹമൂദ് അള്ളാംകുളം, എ.സി. മാത്യു, വി.പി. മഹേശ്വരൻ, പി.സി. വിജയരാജൻ, മീരാഷാൻ, കെ.മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. എസ്. മുഹമ്മദ് സ്വാഗതവും ഡോ. വി.ടി.വി. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.