കണ്ണൂർ: തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് തലശ്ശേരി ഓവർബറീസ് ഫോളി പാർക്കിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ. രാഗേഷ്, പ്രഫ. റിച്ചാർഡ് ഹേ എന്നിവർ മുഖ്യാതിഥികളാവും. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, ജില്ല കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ പെങ്കടുക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ബംഗാൾ ശാന്തിനികേതനിലെ തരുൺദാസ് ബാവുളും സംഘവും അവതരിപ്പിക്കുന്ന ബാവുൾ സംഗീതവും സ്റ്റിനിഷ് ഇഗ്നോയും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും അരങ്ങേറും. പഴയ മൊയ്തുപാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കൽ, പഴയ ഫയർ ടാങ്ക് സംരക്ഷണവും താഴെ അങ്ങാടി പൈതൃകവീഥിയായി വികസിപ്പിക്കലും ഗുണ്ടർട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാപഠനകേന്ദ്രമായി വികസിപ്പിക്കൽ, തലശ്ശേരി പിയർ സംരക്ഷിച്ച് ഭക്ഷ്യവീഥി ശിൽപോദ്യാനമായി വികസിപ്പിക്കൽ എന്നിങ്ങനെ 6.27 കോടി രൂപയുടെ നാലു പ്രവൃത്തികളാണ് പൈതൃകപദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.