മാവോവാദി ഭീഷണി നേരിടാൻ സ്വയംതൊഴിൽ; ഇരിട്ടിയിൽ ഡ്രൈവിങ് പരിശീലനം തുടങ്ങി

ഇരിട്ടി: മാവോവാദി ഭീഷണിയെ സ്വയംതൊഴിലിലൂടെ നേരിടാന്‍ ആദിവാസി യുവതീയുവാക്കളെ പൊലീസ് ഡ്രൈവിങ് പഠിപ്പിക്കുന്നു. ഇരിട്ടി പൊലീസ് സബ് ഡിവിഷനില്‍ ആദ്യഘട്ടമായി നൂറോളം പേർക്കാണ് ഡ്രൈവിങ് പരിശീലനം നല്‍കുന്നത്. ഇതി​െൻറ ലേണേഴ്‌സ് ടെസ്റ്റ് ബുധനാഴ്ച നടക്കും. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലി​െൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായാണ് ഡ്രൈവിങ് പരിശീലനം. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ നിന്നുള്‍െപ്പടെ നിരവധി പേർ പരിശീലനത്തിനെത്തി. ആറളം ഫാം, ചതിരൂര്‍ 110 കോളനി തുടങ്ങിയ മേഖലകളിലെല്ലാം മാവോവാദി സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. തൊഴിൽരഹിതരായ യുവതീ- യുവാക്കളെയാണ് മാവോവാദികള്‍ ലക്ഷ്യംവെക്കുന്നത്. നിടുംപൊയിലിൽനിന്ന് ഉൾപ്പെടെ യുവാക്കൾ മാവോവാദി സംഘത്തില്‍ ചേര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ തിരികെയെത്തിക്കാനും മാവോവാദി ആശയം തള്ളിക്കളയാനുമായാണ് പൊലീസ് ആദിവാസി കോളനികളില്‍ നേരിട്ട് ഇടപെട്ട് സ്വയംതൊഴില്‍ പരിശീലനം, പഠന സഹായം, ആദിവാസികളിൽ നിന്ന് നേരിട്ട്‌ പൊലീസ് സെലക്ഷന്‍ തുടങ്ങിയവയുമായി മുന്നോട്ടുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.