സിറാജ്​ സി.പി.എം വിട്ടത്​ ന്യൂനപക്ഷത്തോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച്​ ^ലീഗ്

സിറാജ് സി.പി.എം വിട്ടത് ന്യൂനപക്ഷത്തോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് -ലീഗ് കണ്ണൂര്‍: സിറാജ് പൂക്കോത്ത് പാർട്ടി വിട്ടത് സി.പി.എമ്മി​െൻറ ന്യൂനപക്ഷത്തോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാെണന്ന് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുൽ കരീം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സിറാജ് പൂക്കോത്ത് ലീഗില്‍ ചേർന്ന് പ്രവർത്തിക്കും. പാർട്ടിയിലേക്ക് വരുന്നവരെ സംരക്ഷിക്കാനുള്ള ചുമതല ലീഗിനുണ്ട്. ന്യൂനപക്ഷപ്രേമം പറയുന്ന സി.പി.എം അകമേ ന്യൂനപക്ഷത്തോട് അസഹിഷ്ണുത വെച്ചുപുലർത്തുകയാെണന്നും അബ്ദുൽ കരീം പറഞ്ഞു. വാർത്തസമ്മേളനത്തിൽ അൻസാരി തില്ലേങ്കരി, അഡ്വ. കെ. മുഹമ്മദലി, സി.എം. കാസിം എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.