രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ കോർപറേറ്റുകൾക്ക് തീറെഴുതുന്നു -ആര്‍. ഇളങ്കോവന്‍ കണ്ണൂര്‍: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാകുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ ഭാവിവികസനം ഇല്ലാതാവുകയും ലോകത്തിലെ ഏറ്റവും വലിയ പൊതുസംവിധാനത്തിന് മരണമണി മുഴങ്ങുകയുമാണ് ചെയ്യുകെയന്ന് ദക്ഷിണ്‍ റെയിൽവേ എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ആർ. ഇളങ്കോവന്‍ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. റെയിൽവേ സ്റ്റേഷനുകള്‍ 40--90 വര്‍ഷം വരെ വന്‍കിട കമ്പനികള്‍ക്ക് സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. 407 സ്റ്റേഷനുകൾ പാട്ടത്തിന് നൽകാനുള്ള നടപടിയായി. എറണാകുളം, കോഴിക്കോട് ഉൾപ്പെടെ 23 സ്റ്റേഷനുകളുടെ ലിസ്റ്റിറങ്ങി. സ്വകാര്യവത്കരണത്തിെൻറ ഭാഗമായി ജീവനക്കാരുടെ എണ്ണവും വെട്ടിച്ചുരുക്കുകയാണ്. ഇതിനെതിരെ പാലക്കാട് ഡിവിഷനിലെ ജീവനക്കാര്‍ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പാതകളുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാൽ, പാതകളിലെ അറ്റകുറ്റപ്പണി നടത്താനോ ട്രെയിനുകള്‍ ഓടിക്കാനോ വേണ്ടത്ര ജീവനക്കാരില്ലെന്നതാണ് യാഥാര്‍ഥ്യം. നിലവിലുള്ള കണക്ക് പ്രകാരം ഇന്ത്യന്‍ റെയിൽവേയില്‍ 2,75,000 ഒഴിവുകളാണുള്ളത്. ഇത് നികത്താനുള്ള ഒരു നീക്കവും സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പകരം വിരമിച്ചവരെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് നിയമിക്കാനാണ് തീരുമാനം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നിലവിലുള്ള ജീവനക്കാരുടെ ജോലിസമയം ഒരു ചര്‍ച്ചയും നടത്താതെ 12 മണിക്കൂറായി ഉയര്‍ത്തിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാതെ വരുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യത ഏറുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പി. മാത്യു സിറിയക്, വി. സുജിത്ത്, കെ. ലക്ഷ്മണന്‍, കെ. അശോകന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.