പാപ്പിനിശ്ശേരി: വളപട്ടണം പുഴയെ സംബന്ധിച്ച് പ്ലസ് വൺ വിദ്യാർഥി തയാറാക്കിയ പ്രബന്ധത്തിന് ദേശീയാംഗീകാരം ലഭിച്ചു. വളപട്ടണം സ്വദേശിയും ശ്രീപുരം ഹയർസെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർഥിയുമായ ആയിഷ താനിയക്കാണ് കാൺപുർ ഐ.ഐ.ടിയിൽ നടന്ന അഖിലേന്ത്യ പ്രശ്നാധിഷ്ഠിത ഗവേഷണപ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. കാൺപുർ ഐ.ഐ.ടിയിൽ നടക്കുന്ന സാേങ്കതിക ഉത്സവമായ ടെക്കൃതിയിൽ താനിയ ഈ പ്രബന്ധം അവതരിപ്പിക്കും. തിങ്കളാഴ്ച പാപ്പിനിശ്ശേരിയിൽ നടന്ന പുഴസമ്മേളനത്തിൽ പ്രബന്ധത്തിെൻറ കോപ്പി താനിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. പാരീസ് ഹൗസിൽ ജസീലയുടെയും മുഹമ്മദ് ശ്യാമിെൻറയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.