നാടകോത്സവം

പയ്യന്നൂർ: കുണ്ടയംകൊവ്വൽ സഹൃദയ കലാ-സാംസ്കാരിക പഠനകേന്ദ്രത്തി​െൻറ ആറാമത് ഭരത് മുരളി ഡിസംബർ 21മുതൽ 25വരെ കുണ്ടയം കൊവ്വലിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21ന് വൈകീട്ട് 7.30ന് തിരുവനന്തപുരം സൗപർണികയുടെ നിർഭയ, 22ന് കോഴിക്കോട് സങ്കീർത്തനയുടെ ലക്ഷ്മി അഥവ അരങ്ങിലെ അനാർക്കലി, 23ന് തൃശൂർ സദ്ഗമയയുടെ അരണ, 24ന് വടകര കാഴ്ച കമ്യൂണിക്കേഷൻസി​െൻറ എം.ടിയും ഞാനും നാടകങ്ങൾ അരങ്ങേറും. 25ന് തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവലി​െൻറ സ്വതന്ത്ര നാടകാവിഷ്‌കാരം അരിക് ജീവിതം എന്ന പേരിൽ സഹൃദയ കുണ്ടയം കൊവ്വൽ അരങ്ങിലെത്തിക്കും. പ്രദീപ് മണ്ടൂരാണ് രചനയും സംവിധാനവും. 40ഓളം കലാകാരന്മാർ 40 അടി ചുറ്റളവിൽ തുറന്ന വേദിയിലാണ് നാടകം അവതരിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ സി. സത്യപാലൻ, കെ.പി. കണ്ണൻ, കോക്കാട് നാരായണൻ, പി.വി. സുരേന്ദ്രൻ, പി.കെ. ഭാസ്കരൻ, ശിവകുമാർ കാങ്കോൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.