ശ്രീകണ്ഠപുരം: അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന ചേപ്പറമ്പ് പ്രദേശത്ത് അനധികൃത കരിങ്കൽഖനനവും. ഏക്കറുകണക്കിന് സർക്കാർ മിച്ചഭൂമിയടക്കം ൈകയേറിക്കൊണ്ടാണ് ഇവിടെ ചെങ്കൽഖനനം തകൃതിയാക്കിയത്. ജിയോളജി രേഖപോലുമില്ലാതെ കാലങ്ങളായി ചെങ്കൽഖനനം നടത്തിവന്ന ചിലർ സർക്കാർ മിച്ചഭൂമിയടക്കം ൈകയേറി ചെങ്കല്ല് ഖനനം നടത്തി കോടികൾ സമ്പാദിക്കുമ്പോൾ നടപടിയെടുക്കേണ്ടവർ മൗനം നടിക്കുകയാണ്. പതിച്ചുനൽകാത്ത മിച്ചഭൂമിയായതിനാൽ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. എന്നാൽ, നാട്ടുകാർ പലതവണ റവന്യൂ വകുപ്പധികൃതരെ വിവരമറിയിച്ചിട്ടും അനധികൃത ചെങ്കൽഖനനത്തിനെതിരെ നടപടിയെടുക്കാത്തത് ഒത്തുകളിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കല്യാട് മേഖലയിൽ നടന്ന അനധികൃത ചെങ്കൽഖനനം വിവാദമായതോടെ റവന്യൂവകുപ്പ് കർശന നടപടികൾ സ്വീകരിച്ചിരുന്നു. വൻ രാഷ്ട്രീയ പിൻബലത്തിലാണ് കല്യാട് മേഖലയിൽ മിച്ചഭൂമി ൈകയേറി ചെങ്കൽകൊത്ത് നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും പങ്ക് പറ്റിയിരുന്ന രാഷ്ട്രീയക്കാർ ബിനാമികളെ ബലിയാടാക്കി രക്ഷപ്പെടുകയാണുണ്ടായത്. ചേപ്പറമ്പിലും രേഖകളില്ലാതെ ചെങ്കൽ - കരിങ്കൽ ഖനനം നടത്തുന്നവർക്കും സർക്കാർ പാവങ്ങൾക്ക് നൽകാനായി നീക്കിെവച്ച മിച്ചഭൂമി ൈകയേറി കല്ല് കൊത്തുന്നവർക്കും ചില പ്രാദേശിക രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നടപടി വൈകുന്നതിനാൽ ഈ മേഖലയിലെ സർക്കാർ മിച്ചഭൂമി ഏറെയും വേഗത്തിൽ ഇല്ലാതാവും. ഒരു ചെലവുമില്ലാതെ സർക്കാർ ഭൂമിയിൽനിന്ന് ചെങ്കല്ല്കൊത്തി കയറ്റിയയച്ച് ചിലർ കോടികൾ സമ്പാദിച്ച് കൂട്ടുമ്പോൾ നിയമനടപടിയെടുക്കേണ്ടവർ മൗനത്തിലാണുള്ളതെന്നത് വൻ പ്രതിേഷധത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.