ചെറുപുഴ: വ്യാജ ഡ്രൈവിങ് ലൈസൻസുമായി പോത്താംകണ്ടത്തെ എ.സി. ഇസഹാഖിനെ (38) ചെറുപുഴ എസ്.ഐ പി. സുകുമാരന്‍ അറസ്റ്റ്ചെയ്തു. കഴിഞ്ഞദിവസം മദ്യപിച്ച് വാഹനം ഓടിച്ചതിെൻറ പേരില്‍ ഇയാളെ പൊലീസ് പിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സും വാഹനത്തിെൻറ മറ്റ് കടലാസുകളുമായി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച സ്റ്റേഷനിലെത്തിയ ഇസഹാഖിെൻറ ലൈസന്‍സ് കണ്ട് സംശയം തോന്നിയ പൊലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ലൈസന്‍സ് വ്യാജമാണെന്ന് മനസ്സിലായത്. 59/1865/2005 എന്ന നമ്പറില്‍ ഇഷ്യൂ ചെയ്തതായാണ് ലൈസന്‍സില്‍ കാണുന്നത്. പൊലീസ് ഇയാളെ ചോദ്യംചെയ്തതില്‍ നിന്ന് ഡ്രൈവിങ് സ്കൂള്‍ മുഖാന്തരം ഡ്രൈവിങ് ടെസ്റ്റിന് പോയി പരാജയപ്പെട്ട ഇസഹാഖ് നാട്ടുകാരനായ ഒരാളുമായി ബന്ധപ്പെടുകയും അയാള്‍ക്ക് ഐഡൻറിറ്റി കാര്‍ഡും ഫോട്ടോയും 5000 രൂപയും നല്‍കിയാണ് ലൈസന്‍സ് കരസ്ഥമാക്കിയത് എന്നും പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇടനിലക്കാരൻ ഇപ്പോള്‍ വിദേശത്താണെന്നും പറയപ്പെടുന്നു. കൂടുതൽ പേർ ഇത്തരത്തിൽ വ്യാജ ലൈസൻസ് സമ്പാദിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.