സർവകക്ഷിയോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് സബ്ഡിവിഷന് കീഴിലെ തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി പൊലീസ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ധാരണയായി. തളിപ്പറമ്പ് ഡിവൈ.എസ്.പി വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. സംഘർഷത്തിന് ഇടയാക്കുംവിധം സ്ഥിരമായി പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കി പരിപാടിയുടെ നാല് ദിവസം മുമ്പ് പ്രചാരണസാമഗ്രികൾ കെട്ടാനും പരിപാടി കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം നീക്കംചെയ്യുകയും വേണം. പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ വിളിച്ചുചേർത്ത് അവിടെയുണ്ടാവുന്ന പ്രശ്നങ്ങൾ അതത് സമയം പരിഹരിക്കണം. ഇതിന് ബന്ധപ്പെട്ട കക്ഷിയുടെ മുതിർന്ന നേതാക്കൾ മുൻകൈയെടുക്കണം. നിലവിൽ ഇലക്ട്രിക് പോസ്റ്റിലും ടെലിഫോൺ പോസ്റ്റിലും പെയിൻറടിച്ചത് അതത് പാർട്ടികൾ മായ്ക്കണം. ഇല്ലെങ്കിൽ പൊലീസ് മായ്ക്കും. എന്നാൽ, അതത് പാർട്ടികൾ െചലവ് വഹിക്കണം. റോഡിൽ എഴുതുന്നതും ടൈൽ ഒട്ടിക്കുന്നതും ഒഴിവാക്കണം. െജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനംചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, ആന്തൂർ നഗരസഭ വൈസ് ചെയർമാൻ കെ. ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ. രാജേഷ്, ഐ.വി. നാരായണൻ, തഹസിൽദാർ എം. മുരളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. പത്മനാഭൻ, പി. മുകുന്ദൻ, വി.വി. കണ്ണൻ, ടി.ടി. സോമൻ, പി. മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.