കണ്ണൂർ: തോട്ടട ഗവ. വി.എച്ച്.എസ്.ഇ ലാബ്-ലൈബ്രറി കെട്ടിട ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ലാബിലേക്കായി ആവശ്യമായ അഞ്ചുലക്ഷം രൂപയുടെ കമ്പ്യൂട്ടറിനും യു.പി.എസിനും ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും കെട്ടിടം മൂന്നുമാസം കൊണ്ട് പൂർത്തീകരിച്ച് വിദ്യാർഥികൾക്ക് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മണ്ഡല വികസനഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ െചലവിട്ടാണ് കെട്ടിട നിർമാണം. കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വെള്ളോറ രാജൻ, സുമ ബാലകൃഷ്ണൻ, എൻ. ബാലകൃഷ്ണൻ, ഷാഹിന മൊയ്തീൻ, പി. അജിത, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ എം. ഉബൈദുല്ല, പെതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സി എൻജിനീയർ പി. പ്രഭാകരൻ, യു. ബാബു ഗോപിനാഥ്, എം.ഒ. പ്രസന്നൻ, വി. രാജീവൻ, കെ.എസ്. ബിജു, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.