തലശ്ശേരി: മലബാർ കാൻസർ സെൻററിൽനിന്ന് പിരിച്ചുവിട്ട സി.ഐ.ടി.യു സംഘടനയിൽപെട്ട കരാർ തൊഴിലാളികൾ നടത്തുന്ന സമരം മൂന്നുദിവസം പിന്നിട്ടു. 15 വർഷം മുമ്പ് കരാറടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച മൂന്ന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ 19 പേരാണ് സമരം ചെയ്യുന്നത്. വാർഡ് അസിസ്റ്റൻറ്, ക്ലീനിങ്, അലക്ക് തസ്തികകളിൽ ജോലിചെയ്യുന്ന കൂടുതൽ പേർ പിരിച്ചുവിടൽ ഭീഷണി നേരിടുന്നുണ്ട്. 35 വയസ്സിൽ താഴെ പ്രായമുള്ളവരെ മാനേജ്മെൻറ് നിലനിർത്തിയിട്ടുണ്ട്. അതിൽ കൂടുതൽ പ്രായമുള്ളവരെ ഒഴിവാക്കി കുടുംബശ്രീ മുഖേന പുതിയ നിയമനം നടത്തിയതായും സൂചനയുണ്ട്. പ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച ജില്ല ലേബർ ഒാഫിസിൽ യോഗം വിളിച്ചിട്ടുണ്ടെന്ന് സി.െഎ.ടി.യു നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.