തലശ്ശേരിയിലെ തകർന്ന റോഡുകൾ നന്നാക്കണം

തലശ്ശേരി: നഗരത്തിലെ തകർന്ന റോഡുകൾ ഉടൻ നന്നാക്കണമെന്ന് തലശ്ശേരി എൽഡേഴ്സ് ഫോറം നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു. തലശ്ശേരി സബ് ട്രഷറിക്ക് മുന്നിൽ സീബ്ര ലൈൻ പുനഃസ്ഥാപിക്കുക, വീനസ് കോർണർ മുതൽ ജില്ല കോടതിവരെ നടപ്പാത പണിയുക, പാർക്കിങ് ഏരിയയുടെ അപര്യാപ്തത പരിഹരിക്കുക, നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഒാഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ പേരിലും ഹിന്ദി ചലച്ചിത്രതാരം ശശി കപൂറി​െൻറ വേർപാടിലും യോഗം അനുശോചിച്ചു. പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ, വി.വി. രുഗ്മിണി, കെ. കുമാരൻ, കെ.പി. രാമചന്ദ്രൻ നായർ, പ്രഫ. കെ. കുമാരൻ, എ. രവീന്ദ്രൻ, ടി. പത്മിനി എന്നിവർ സംസാരിച്ചു. എം.െഎ. മഹേശ്വരൻ നമ്പൂതിരി സ്വാഗതവും സുന്ദരൻ കല്യാട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.