തളിപ്പറമ്പ്: വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യവ്യവസ്ഥതന്നെ അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുകയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. കേരള ജേണലിസ്റ്റ് യൂനിയന്‍-കെ.ജെ.യു- ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ വിമല്‍ ചേടിച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം എന്നിവര്‍ മുഖ്യാതിഥികളായി. കെ.ജെ.യു സംസ്ഥാന സെക്രട്ടറി അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. എം.കെ. മനോഹരന്‍, കെ.എസ്. റിയാസ്, പ്രകാശന്‍ പയ്യന്നൂര്‍, സി.കെ. നാസര്‍, വി.കെ. രവീന്ദ്രന്‍, കെ.പി. രാജീവന്‍, കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡൻറ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ശ്രീനി ആലക്കോട്, അനില്‍ ബിശ്വാസ്, ഇ.എം. ബാബു, ബി.കെ. ബൈജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ശ്രീനി ആലക്കോട് (പ്രസി), കെ. രഞ്ജിത്ത്, സാജുജോസഫ് (വൈസ് പ്രസി), കെ.പി. രാജീവന്‍ (സെക്ര), വിമല്‍ ചേടിച്ചേരി, ജിജേഷ് ചാവശ്ശേരി (ജോ. സെക്ര), ബി.കെ. ബൈജു (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.