തലശ്ശേരി: തലായി പുറംകടലിൽ തകർന്നനിലയിൽ ഫൈബർ തോണി കണ്ടെത്തി. തീരത്തുനിന്ന് മൂന്നു നോട്ടിക്കൽ മൈൽ അകലെയാണ് ഇത് കണ്ടെത്തിയത.് ശനിയാഴ്ച രാവിലെ മത്സ്യബന്ധന തൊഴിലാളികളാണ് പുറംകടലിൽ തകർന്ന ഫൈബർ തോണി കണ്ടതായി തീരദേശ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പേട്രാളിങ് സംഘം ഇത് കരക്കെത്തിച്ചു. ടി.എൻ.എം.ഒ 844 നമ്പർ തോണി പരിശോധിച്ചപ്പോൾ കന്യാകുമാരി കുളച്ചലിൽ രജിസ്റ്റർ ചെയ്തതാണെന്ന് തിരിച്ചറിഞ്ഞതായി തീരദേശ പൊലീസ് പറഞ്ഞു. മത്സ്യബന്ധനത്തിനിടെ പുറംകടലിൽവെച്ച് തകർന്നതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.