ആലക്കോട്​ കൃഷിഭവനിൽ ഒാഫിസർ ഇല്ലാതെ മൂന്നുവർഷം

ആലക്കോട്: ആലക്കോട് കൃഷിഭവനിൽ ഒാഫിസർ ഇല്ലാതായിട്ട് മൂന്നുവർഷം. മൂന്നു വർഷംമുമ്പ് കൃഷി ഒാഫിസർ റിട്ടയർ ചെയ്തശേഷം ഇതുവരെയായി ആലക്കോട് കൃഷി ഒാഫിസിൽ സ്ഥിരം ഒാഫിസറെ നിയമിച്ചിട്ടില്ല. താൽക്കാലിക ചുമതല നൽകി പകരം ആളുകളെവെക്കുകയാണ്. ഇതും വല്ലപ്പോഴും മാത്രം. മിക്കദിവസങ്ങളിലും ഒാഫിസർ ഇല്ലാത്ത അവസ്ഥയാണ്. കൃഷി അസിസ്റ്റൻറ് ഉൾപ്പെടെ മൂന്നു ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ ജോലിഭാരം കൂടുതലുമാണ്. തളിപ്പറമ്പ് ബ്ലോക്കിലെ മറ്റെല്ലാ കൃഷിഭവനിലും ഒാഫിസർ ഉണ്ട്. ആലക്കോട് ഗ്രാമപഞ്ചായത്തിൽ സർക്കാർപദ്ധതികൾ മുഖാന്തരമുള്ള ആനുകൂല്യങ്ങളും മറ്റും കർഷകർക്ക് യഥാസമയം ലഭിക്കാത്ത സ്ഥിതിയാണ് നിലവിൽ. ഒരാവശ്യത്തിനുവേണ്ടി പലതവണ കൃഷി ഒാഫിസിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് കർഷകർ. മുച്ചക്രവാഹനം നൽകി ആലക്കോട്: ജന്മനാ ശരീരത്തി​െൻറ ഇടതുഭാഗം തളർന്ന വിദ്യാർഥിക്ക് അഖിലകേരള കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) തലശ്ശേരി അതിരൂപത കമ്മിറ്റി മുച്ചക്രവാഹനം നൽകി. വെള്ളാട് ആശാൻകവലയിലെ കീരമറ്റത്തിൽ ബിനോയ്-ലിസി ദമ്പതികളുടെ മകൻ ഫെലിക്സിനാണ് സഹായം നൽകിയത്. ഏഴുവർഷം തുടർച്ചയായി ഫിസിയോ തെറപ്പി നടത്തിയതോടെ പരസഹായത്തോടെ നടക്കാനായിരുന്നു. തുടർന്നാണ് സ്കൂൾ പഠനം തുടങ്ങിയത്. സഹപാഠി അമൽ തോമസി​െൻറ സഹായത്തോടെയാണ് സ്കൂളിൽ പോയി വന്നിരുന്നത്. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് വാഹനത്തി​െൻറ താക്കോൽ വെഞ്ചിച്ച് കൈമാറി. അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് മേച്ചിറാകത്ത്, എ.കെ.സി.സി പ്രസിഡൻറ് ദേവസ്യ കൊങ്ങോല എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.