മതേതരത്വ സംഗമം

കണ്ണൂർ: കണ്ണൂര്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ചു. കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിയില്‍നിന്നാണ് ഹൈന്ദവതയെ കുറിച്ച് പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മതത്തി​െൻറ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രപിതാവ് മതത്തെ മനസ്സിലാണ് കൊണ്ടുനടന്നത്. എന്നാല്‍, ഇപ്പോള്‍ മതം തൊലിപ്പുറത്തുള്ള വികാരംമാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏതുമതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഇത് ഹാദിയയക്കും ലഭിക്കണമെന്നും കെ.എം. ഷാജി പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, ഡോ. സുബൈര്‍ ഹുദവി, ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ ഫാ. അബ്രാഹം പറബേട്ട്, സുരേഷ് ബാബു എളയാവൂർ, പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, വി.പി. വമ്പന്‍, അഡ്വ. കെ.എ. ലത്തീഫ്, ടി.എ. തങ്ങൾ, സി. സമീര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.