മൗവ്വൽ പ്രദേശത്തിനോട്​​ അവഗണനയെന്ന്​ ​െഎ.എൻ.എൽ

ഉദുമ: മൗവ്വൽ പള്ളിക്കര ഗ്രാമപഞ്ചായത്തിൽപെട്ട മൗവ്വൽ പ്രദേശത്തിനോട് ജനപ്രതിനിധികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് മൗവ്വലിൽ സംഘടിപ്പിച്ച ക്യാമ്പ് ആ വശ്യപ്പെട്ടു. മൗവ്വൽ ബിലാൽനഗർ അടുക്കം റോഡ് തകർന്ന് കാൽനടപോലും ദുസ്സഹമായിരിക്കുകയാണ്. റോഡ് വികസനത്തെക്കുറിച്ചുള്ള പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് തുടരുകയാണ്. വാർധക്യപെൻഷൻ പോലുള്ള ആവശ്യങ്ങൾക്ക് പൊതുജനങ്ങൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണെന്നും ക്യാമ്പ് ആരോപിച്ചു. കരീം പള്ളത്ത് അധ്യക്ഷതവഹിച്ചു. ആമുഹാജി ക്യാമ്പ് ഉദ്ഘാടനംചെയ്തു. റിട്ടേണിങ് ഓഫിസർ ഷഫീഖ് റഹ്മാൻ മെംബർഷിപ് വിതരണം നടത്തി. മാണിക്കോത്ത് അബൂബക്കർ, മൊട്ടയിൽ മുഹമ്മദ് കുഞ്ഞി, അസീസ് ഗാസ, ഷരീഫ് പി. റോസ് ബേക്കൽ എന്നിവർ സംസാരിച്ചു. സാജിദ് മൗവ്വൽ സ്വാഗതവും എം.എസ്. ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.