സ്​കൂളുകളിൽ ഹെറിറ്റേജ് ക്ലബുകൾ വരുന്നു

കണ്ണൂർ: സമൂഹത്തി​െൻറ ഇന്നലെകളെക്കുറിച്ചുള്ള അറിവ് ശരിയായ ലക്ഷ്യബോധത്തോടുകൂടി പുതുതലമുറയിൽ എത്തിക്കുകയും അവ സംരക്ഷിക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ തലത്തിൽ ഹെറിറ്റേജ് ക്ലബുകൾ രൂപവത്കരിക്കുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിനെ ഇതിനുള്ള നോഡൽ ഏജൻസിയായി സർക്കാർ നിയമിച്ചിട്ടുണ്ട്. 'കണ്ണൂർ കാലത്തിനൊപ്പം' വികസന പരിപാടിയിൽ ഉൾപ്പെടുത്തി കണ്ണൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഹെറിറ്റേജ് ക്ലബ് രൂപവത്കരിക്കും. പ്രാദേശിക ചരിത്രരചന, ഡോക്യുമ​െൻററി നിർമാണം, പഠനയാത്രകൾ, ഹെറിറ്റേജ് സർവേ, സ്കൂൾ ചരിത്ര മ്യൂസിയം, അവാർഡ്, ചരിത്ര ക്വിസ്, ചരിത്ര പ്രദർശനം, ക്യാമ്പ്, മാതൃഭാഷ സംരക്ഷണം, പുരാവസ്തു സന്ദർശനം എന്നിവയാണ് ക്ലബി​െൻറ പ്രവർത്തനങ്ങൾ. ജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഒരു സ്കൂളിന് 20,000 രൂപ ധനസഹായം ലഭിക്കും. കണ്ണൂർ നിയോജകമണ്ഡലത്തിലെ പ്രധാനാധ്യാപകർക്കുള്ള ഹെറിറ്റേജ് ക്ലബ് ശിൽപശാലയും അപേക്ഷാഫോറം വിതരണവും കണ്ണൂരിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പുരാരേഖ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. എൻ.ടി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ജി. ജ്യോതിഷ് ഹെറിറ്റേജ് ക്ലബ് പരിപാടികൾ വിശദീകരിച്ചു. ആദ്യ അപേക്ഷ കണ്ണൂർ നോർത്ത് എ.ഇ.ഒ കെ.വി. സുരേന്ദ്രൻ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.