അനിശ്ചിതത്വം നീങ്ങി; മാഹി ബൈപാസ് നഷ്​ടപരിഹാര വിതരണം 23ന്

മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിൽപ്പെട്ട മാഹി മേഖലയിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര വിതരണം 23ന് രാവിലെ 11.30ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.നാരായണ സാമി നിർവഹിക്കും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ചടങ്ങിൽ സംബന്ധിക്കും. 220-ഓളം ഭൂവുടമകളിൽ ആദ്യഘട്ടമെന്ന നിലയിൽ കോംപിറ്റൻറ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച 50 പേർക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്യുകയെന്ന് അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.