മട്ടന്നൂര്‍: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ക്യാമ്പ് മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ നടന്നു. മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷനാണ് ക്യാമ്പില്‍ നടന്നത്. ഹോട്ടലുകളിലും വിവിധ കമ്പനികളിലും ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ക്യാമ്പില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.