ജലസുരക്ഷ യജ്ഞം 15ന്​ തുടങ്ങും

കേളകം: കേളകം പ്രസ് ഫോറം -മീഡിയ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തി​െൻറയും കേളകം, കൊട്ടിയൂർ, പേരാവൂർ, കണിച്ചാർ ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ജലസുരക്ഷ പദ്ധതികൾക്ക് ഈ മാസം 15ന് തുടക്കമാകും. കേളകത്ത് ചേർന്ന സംയുക്ത യോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലസുരക്ഷ സമിതി ചെയർമാൻ പി.എ. ദേവസ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ മൈഥിലി രമണൻ (കേളകം), ഇന്ദിര ശ്രീധരൻ (കൊട്ടിയൂർ), സെലിൻ മാണി (കണിച്ചാർ) എന്നിവർ പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന പദ്ധതി വിശദീകരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, ജോർജുകുട്ടി വാളുവെട്ടിക്കൽ (ചേംബർ ഓഫ് കേളകം), പി. തങ്കപ്പൻ മാസ്റ്റർ, പി.സി. രാമകൃഷ്ണൻ, വി.ആർ. ഗിരീഷ്, കെ.എം. ജോർജ്, ജോസഫ് പാറക്കൻ, േപ്രംദാസ് മോനായി, റോയി പെരുന്താനം എന്നിവർ സംസാരിച്ചു. പ്രസ് ഫോറം പ്രസിഡൻറ് കെ.എം. അബ്ദുൽ അസീസ് സ്വാഗതവും ജോയി ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.