പേരാവൂർ: ക്രിസ്മസിനായി തുണ്ടി സെൻറ് ജോസഫ് ഫൊറോന പള്ളിയിലെ കെ.സി.വൈ.എം യൂനിറ്റ് പ്രവർത്തകർ പള്ളിമുറ്റത്ത് ഒരുക്കുന്ന നക്ഷത്രം ഗിന്നസ് ബുക്കിൽ ഇടംനേടാനുള്ള ഒരുക്കത്തിൽ. ഇതുസംബന്ധിച്ച് സംഘാടകർ ഗിന്നസ് അധികാരികൾക്ക് അപേക്ഷ നൽകിക്കഴിഞ്ഞു. ഇത്തവണ തുണ്ടിയിലെ പള്ളിമുറ്റത്ത് ഉയരാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് നക്ഷത്രമാണ്. നിലവിൽ എറണാകുളത്തെ സ്വകാര്യ ഏജൻസിയുണ്ടാക്കിയ നക്ഷത്രമാണ് ഗിന്നസ് റെക്കോഡിലെ ഭീമൻനക്ഷത്രം. അതിെൻറ ഉയരം 32 മീറ്ററായിരുന്നു. എന്നാൽ, തുണ്ടിയിലുയരുന്ന നക്ഷത്രത്തിെൻറ ഉയരം 35 മീറ്ററാണ്. ഏകദേശം രണ്ട് വലിയ തെങ്ങിെൻറ---------------- ഉയരത്തിലാകും ഈ നക്ഷത്രം. വലിയ ഒരു തെങ്ങ്, കവുങ്ങ്, രണ്ട് മുള എന്നിവയാണ് നക്ഷത്രത്തെ താങ്ങിനിർത്തുന്നത്. കൂടാതെ താഴ്ഭാഗത്തെ നക്ഷത്രത്തിെൻറ കാൽ ഇരുമ്പ് ഫ്രെയിമും മുകൾ ഭാഗത്തെ കാലുകൾ പട്ടികയും ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. നക്ഷത്രത്തിെൻറ നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണം പൂർത്തീകരിച്ചാൽ ക്രെയിനും ജെ.സി.ബിയും ഉപയോഗിച്ച് ഉയർത്താനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. വൈദികരായ ഡോ. തോമസ് കൊച്ചുകരോട്ട്, ജിൻസ് കണ്ണംകുളം, ബ്രദർ സെബാസ്റ്റ്യൻ മണ്ണൂശ്ശേരിയിൽ എന്നിവരുടെ നിർദേശങ്ങളോടെ കെ.സി.വൈ.എം പ്രവർത്തകരായ സ്റ്റിജോ താഴത്തെവീട്ടിൽ, ക്ലിേൻറാ കുര്യൻ, റിേൻറാ മുഞ്ഞനാട്ട്, ആൽബിൻ കല്ലുമാര്കുന്നേൽ, ടോണി അട്ടാരക്കൽ, അഖിൽ കണ്ടമ്പറമ്പിൽ, മാർട്ടിൻ തുറക്കൽ, ആൽബിൻ കുരിശിങ്കൽ, റിഷ്വിൻ ഒറ്റപ്ലാക്കൽ, എബിൻ കൂവേലിൽ, ദീപക് കുരുവിക്കാട്ടിൽ, ആൽഡ്രിൻ അറക്കൽ എന്നിവരാണ് രാത്രിയും പകലുമില്ലാതെ ഈ ഭീമൻ നക്ഷത്രനിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.