കാസർകോട്: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി ജില്ലതലത്തിൽ മുദ്രാവാക്യ രചനയും മുദ്രാവാക്യം വിളിയും മത്സരം. സമ്മേളനത്തിൽ ആദ്യമായാണ് മുദ്രാവാക്യം വിളി ഒരു മത്സരയിനമാകുന്നത്. മറ്റ് കല, കായിക മത്സരങ്ങളുമുണ്ട്. ഡിസംബർ 24ന് എടനീരിൽ കബഡി ടൂർണമെൻറ്, 27ന് ചൗക്കിയിൽ മുദ്രാവാക്യം രചനയും വിളിയും മത്സരം, 29ന് തളങ്കരയിൽ മാപ്പിളപ്പാട്ട് മത്സരം, 30ന് പാടിയിൽ നാടൻപാട്ട് മത്സരം, 31ന് പാണലത്ത് വോളിബാൾ മത്സരം, നുള്ളിപ്പാടിയിൽ ഷൂട്ടൗട്ട്, ചെന്നിക്കരയിൽ കാരംസ് ടൂർണമെൻറ്, 30, 31 തീയതികളിൽ ഉളിയത്തടുക്കയിൽ ഫുട്ബാൾ ടൂർണമെൻറ് എന്നിവ നടക്കും. ജനുവരി ഒന്നിന് ചെങ്കളയിൽ കവിതാലാപനം, രണ്ടിന് ബാലനടുക്കയിൽ ക്വിസ് മത്സരം, മൂന്നിന് വിദ്യാനഗറിൽ വിപ്ലവഗാന മത്സരം, ചെർക്കളയിൽ വടംവലി മത്സരം എന്നിവ സംഘടിപ്പിക്കും. ഫോൺ: 04994 230707, 8547230707 .................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.