പേരാവൂർ: സി.പി.എം പേരാവൂർ ഏരിയ സമ്മേളനത്തിെൻറ ഭാഗമായി ദിശ ആർട്സ് ആൻഡ് ഐഡിയാസിെൻറ ആഭിമുഖ്യത്തിൽ ജിമ്മി ജോർജ് നഗറിൽ അപകടത്തിലാകുന്ന മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻറ് ആർ. രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. തിരുവഞ്ചൂർ പി.ഇ.എം ഹൈസ്കൂൾ അധ്യാപകൻ എം.വി. മാത്യു മോഡറേറ്ററായി. മനോഹരൻ കൈതപ്രം, എൻ. രഘുവരൻ, ഷിജിത്ത് വായന്നൂർ എന്നിവർ സംസാരിച്ചു. അനൂപ് നാമത്ത് സ്വാഗതവും നാസർ വലിയേടത്ത് നന്ദിയും പറഞ്ഞു. പേരാവൂർ െഫസ്റ്റിെൻറ ഭാഗമായി റോബിൻസ് ഹാളിൽ പേരാവൂർ ബ്ലോക്ക്തല ചിത്രരചന മത്സരം നടന്നു. വി. ബാബു, ഇ.പി. ഐസക്, ടി.കെ. ബാഹുലേയൻ, കെ.പി. ഷാജി, കൂടാളിയൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് പേരാവൂർ കലാമന്ദിർ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. ഞായറാഴ്ച വൈകീട്ട് നാലിന് കഷണ്ടി മത്സരവും ഏഴ് മണിക്ക് ചേംബർ ഓഫ് പേരാവൂർ സ്പോൺസർ ചെയ്ത ഗ്രാൻറ് മെഗാഷോയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.