ഐ.ടി.ഐ തൊഴിൽമേള

കണ്ണൂർ: ഐ.ടി.ഐകളിൽനിന്ന് വിജയിച്ചവർക്കുള്ള ജില്ലയിലെ തൊഴിൽമേള ഡിസംബർ 11, 12 തീയതികളിൽ കണ്ണൂർ ഗവ. ഐ.ടി.ഐയിൽ നടക്കുമെന്ന് പ്രിൻസിപ്പൽ എം.എ. ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽനിന്ന് പരിശീലനം നേടിയവർക്ക് തൊഴിൽ നേടാനുള്ള സുവർണാവസരമാണിത്. എൻ.സി.വി.ടി, എസ്.സി.വി.ടി സർട്ടിഫിക്കറ്റുകൾ ലഭിച്ചവർക്ക് തൊഴിൽമേളയിൽ നേരിട്ടും www.itdjobfair.in ൽ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്േട്രഷനും സൗകര്യമുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്നുള്ള നൂറോളം കമ്പനികൾ മേളയിൽ പങ്കെടുക്കും. ഐ.ടി.ഐ ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ടി.കെ. മനോജ്, കെ.വി. കുഞ്ഞിരാമൻ, എം.പി. വത്സൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.