കണ്ണൂർ സർവകലാശാല കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​: എസ്​.എഫ്​.​െഎക്ക്​ നേട്ടം

കാസർകോട്: കണ്ണൂർ സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 20 കോളജുകളിൽ 17ലും ആധിപത്യം നേടിയതായി എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. നീലേശ്വരം പി.കെ. രാജൻ കാമ്പസ്, മടിക്കൈ ഐ.എച്ച്.ആർ.ഡി, ചീമേനി ഐ.എച്ച്.ആർ.ഡി, കാഞ്ഞങ്ങാട് സ്വാമി സദ്ഗുരു നിത്യാനന്ദ എൻജിനീയറിങ് എന്നീ കോളജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചു. ബുധനാഴ്ച വോട്ടെടുപ്പ് നടന്ന 16 കോളജുകളിൽ ഒമ്പതിൽ മുഴുവൻ സീറ്റും എസ്.എഫ്.ഐക്ക് ലഭിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളജ്, സനാതന നീലേശ്വരം, സി.കെ. നായർ പടന്നക്കാട്, അംബേദ്കർ പെരിയ, സ​െൻറ് പയസ് രാജപുരം, എളേരിത്തട്ട് ഇ.കെ. നായനാർ ഗവ. കോളജ്, മുന്നാട് പീപ്പിൾസ്, എസ്.എൻ.ഡി.പി കാലിച്ചാനടുക്കം, ഉദുമ ഗവ. കോളജ് എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റും ലഭിച്ചത്. കാസർകോട് ഗവ. കോളജ്, മഞ്ചേശ്വരം ഗോവിന്ദ പൈ കോളജുകളിൽ ഒരു മേജർ സീറ്റൊഴികെ കരസ്ഥമാക്കി. സ​െൻറ് മേരീസ് ചെറുപനത്തടി, കുമ്പള ഐ.എച്ച്.ആർ.ഡി കോളജുകളിലും എസ്.എഫ്.െഎ ആധിപത്യം നേടി. വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ല സെക്രേട്ടറിയറ്റ് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.